
വണ്ടൂർ: വൈദ്യൂതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി ജീവനക്കാരുടെ സംഘടനയായ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ വണ്ടൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ ജനസഭ നടത്തി. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെ.എസ്.ഇ.ബി ഡിവിഷൻ സെക്രട്ടറി പി. സജിത് അദ്ധ്യക്ഷത വഹിച്ചു. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. വിനോദ് ചടങ്ങിൽ വിശദീകരണം നൽകി.
വിവിധ സംഘടനകൾക്ക് വേണ്ടി കാപ്പിൽ ജോയി, ടി.കെ. ബഷീർ, കെ.ടി. നാസർ, കെ.പി. ശിവദാസൻ, കെ.ജി. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.