
പെരിന്തൽമണ്ണ: കാവുങ്ങൽപറമ്പ് എസ്.കെ ലൈനിൽ പ്രമുഖ ഹോട്ടൽ വ്യവസായിയും അബ്കാരിയും സിനിമാ നിർമ്മാതാവുമായ പെരിങ്ങത്തറ ഗോപാലകൃഷ്ണൻ മോഹനൻ (പി.ജി മോഹൻ -65) നിര്യാതനായി. പരേതരായ പെരിങ്ങത്തറ ഗോപാലകൃഷ്ണന്റെയും എസ്. രാധയുടെയും മകനും എസ്.എൻ.ഡി.പി യോഗം പെരിന്തൽമണ്ണ യൂണിയൻ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ പാറക്കോട്ടിൽ നാരായണന്റെ (ഉണ്ണി) മരുമകനുമാണ്. ഭാര്യ: അനിത പാറക്കോട്ടിൽ കഴിഞ്ഞ മാസം11നാണ് നിര്യാതയായത്. മക്കൾ: ഡോ. അശ്വതി മോഹൻ (റിജൻ കെയർ ക്ലിനിക്ക്), ഡോ. ആതിര മോഹൻ (കൊച്ചിൻ കാൻസർ സെന്റർ). മരുമക്കൾ: ഡോ. എം.ബി വിനീത് (റിജൻ കെയർ ക്ലിനിക്ക് എറണാകുളം), ഡോ. സായിജിത്ത് ശ്രീകുമാർ (അമൃത മെഡിക്കൽ കോളേജ്). പേരമകൻ: യുവാൻ. സഹോദരൻ: പരേതനായ പ്രേമൻ. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.