walking

പെരിന്തൽമണ്ണ: മുനിസിപ്പാലിറ്റിയും വനിതാ ശിശു വികസന വകുപ്പും ചേർന്ന് രാത്രി നടത്തം സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ എ. നസീറ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അമ്പിളി അദ്ധ്യക്ഷയായി. കൗൺസിലർമാരായ സരോജ, സാറ സലിം, അജിത, പി. സീനത്ത്, അങ്കണവാടി പ്രവർത്തകർ, സി.ഡി.എസ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ വർക്കർമാർ തുടങ്ങിയവർ സന്നിഹിതരായി. സി.ഡി.എസ് പ്രസിഡന്റ് വിജയ, മെമ്പർ സെക്രട്ടറി ആരിഫ ബീഗം, പാഞ്ചാലി, വിനോദിനി, കൗൺസിലർ ഷെർളിജ തുടങ്ങിയവർ സംസാരിച്ചു.