
വള്ളിക്കുന്ന്: 30 മണിക്കൂറുകൾ കൊണ്ട് 3000 ഗണിത ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ വിദ്യാർത്ഥികളെ ആദരിച്ചു. ഗിന്നസ് വത്സരാജിന്റെ നേതൃത്വത്തിൽ ലോക ഗിന്നസ് ലക്ഷ്യം വച്ച് അബാക്കസ് മാരത്തൺ പങ്കാളികളായ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളെയാണ്  മഹിള മോർച്ച ജില്ലാ കമ്മിറ്റി അനുമോദിച്ചത്. മഹിള മോർച്ച മലപ്പുറം ജില്ല പ്രസിഡന്റ് ദീപ പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ റിട്ട. ഹെഡ്മാസ്റ്റർ പ്രേമനാഥൻ ഉദ്ഘാടനം ചെയ്തു. ആത്മീയ പ്രഭാഷക വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ശൈലജ വേലായുധൻ, പുഷ്പ, പ്രകാശൻ, സ്മിത ജ്യോതികുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.