
പെരിന്തൽമണ്ണ: സബ് ജയിലിലെ  ജയിൽ ക്ഷേമ ദിനം ആഘോഷം  നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് എസ്. അനന്തകൃഷ്ണൻ മുഖ്യാതിഥിയായി. ജയിൽ സൂപ്രണ്ട് എം.കെ. ഹനീഫ,നഗരസഭാ കൗൺസിലർ അഡ്വ.ഷാൻസി, മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. സുനിൽ, പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, പ്രിസൺ കോ ഓർഡിനേറ്റർ ഇ. പ്രസൂഭൻ, പാരാ ലീഗൽ വൊളന്റിയർ പി.വി. അബൂബക്കർ,  ടി.കെ. അബ്ദുൾ ജലീൽ,  കെ. പ്രതീഷ് , ഡെപ്യൂട്ടി ഓഫീസർ സി.പി. അനീഷ് തുടങ്ങിയവർ സംസാരിച്ചു.