s

വണ്ടൂർ: മഞ്ചേരി റോഡിലെ നാലുവരി പാതയിൽ വി.എം.സി ഗ്രൗണ്ടിനു സമീപത്ത് ഡിവൈഡറിൽ മൂടി കിടന്നിരുന്ന കാട് ട്രോമാകെയർ പ്രവർത്തകർ വെട്ടി വൃത്തിയാക്കി. ട്രോമാകെയർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അഷ്റഫ്,​ നിലമ്പൂർ താലൂക്ക് പ്രസിഡന്റ് എം. വേലായുധൻ, വണ്ടൂർ സ്റ്റേഷൻ യൂണിറ്റ് ലീഡർ പി. സുരേഷ് , പ്രസിഡന്റ് ഒ. ശിഹാബുദ്ദീൻ,​ സെക്രട്ടറി എം.അസൈൻ കോയ , ട്രഷറർ കെ. അബ്ദുൽ മുഹ്മീൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി