
മലപ്പുറം : കേന്ദ്ര ഗവ. നിരക്കിൽ പെൻഷൻ പരിഷ്‌കരണം നടപ്പാക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ പെൻഷൻകാർ ഡി.പി.ഒ റോഡിലുള്ള ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി .
ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം നൽകിയത്. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ആർ. വാസുദേവൻ, ബ്രാഞ്ച് പ്രസിഡന്റ് ടി. രാധാകൃഷ്ണൻ, സുധാകരൻ മേലേതിൽ, പി.ആർ. സോമസുന്ദരൻ, മലപ്പുറം ബ്രാഞ്ച് സെക്രട്ടറി സി. ബാബു, തിരൂർ ബ്രാഞ്ച് സെക്രട്ടറി എം.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.