
തിരൂരങ്ങാടി: അർജ്ജന്റീനയുടെ വിജയം ജമാൽ മാഷ് ആഘോഷിച്ചത് വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കുമൊപ്പമായിരുന്നു. നന്നമ്പ്ര കുണ്ടൂർ സി.എച്ച്.എം.കെ എം.യു.പി സ്‌കൂൾ അദ്ധ്യാപകനും കുണ്ടൂർ സ്വദേശിയുമായ തച്ചറയ്ക്കൽ ജമാൽ അർജ്ജന്റീന ജയിച്ചാൽ സ്കൂൾ പ്രവൃത്തി ദിവസം മുഴുവൻ വിദ്യാർത്ഥികൾക്കും ചിക്കൻ കബ്സ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ജമാലിന്റെ ഇഷ്ടടീമാണ് അർജന്റീന. ഫുട്ബാൾ മാമാങ്കം തുടങ്ങും മുൻപ് വിദ്യാർത്ഥികൾക്കായി ഫുട്‌ബാൾ പ്രദർശന മത്സരവും പ്രവചന മത്സരവും സംഘടിപ്പിച്ച വേളയിലാണ് സ്കൂളിൽ ചിക്കൻ കബ്സ വിളമ്പുമെന്ന് വാഗ്ദാനം ചെയ്തത്. ജലീൽ തന്നെയാണ് മുഴുവൻ വിദ്യാർത്ഥികൾക്കും കബ്സ വിളമ്പിക്കൊടുത്തത്.