
പെരിന്തൽമണ്ണ: ഓയിസ്‌ക ഇന്റർനാഷണൽ വ്യാപാരി വ്യവസായി മങ്കട യൂണിറ്റുമായി സഹകരിച്ച് ഊർജ്ജകിരൺ പ്രൊജക്ടിന്റെ ഭാഗമായി ഊർജ്ജസംരക്ഷണ റാലിയും ഒപ്പ് ശേഖരണവും നടത്തി. വ്യാപാരി വ്യവസായി പ്രസിഡന്റ് മുനീർ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓയിസ്‌ക മലപ്പുറം ചാപ്റ്റർ സെക്രട്ടറി ഡോ. പി. കൃഷ്ണദാസ്, ട്രോമാകെയർ കോഓർഡിനേറ്റർ സമദ് പറച്ചിക്കോട്ടിൽ, ഓയിസ്‌ക പ്രതിനിധി ഉമ്മർ തയ്യിൽ, എൻ.വാസുദേവൻ, യൂനുസ് കിഴക്കേതിൽ, വേലായുധൻ പുത്തൂർ, സ്റ്റേറ്റ് കമ്മിറ്റി അംഗം സി.പി. രാംദാസ്, വ്യാപാരി വ്യവസായി മങ്കട യൂനിറ്റ് സെക്രട്ടറി സക്കീർ ഹുസൈൻ, ഫസൽ (വ്യാപരി യൂത്ത് വിംഗ്) എന്നിവർ സംസാരിച്ചു.