ed

പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി പെരിന്തൽമണ്ണ റോഡിൽ എരവിമംഗലം ബാലവാടി ബസ് സ്റ്റോപ്പിന് സമീപത്ത് വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കക്കൂസ് മാലിന്യം തള്ളിയത് ഏഴു തവണയോളം. ചൊവ്വാഴ്ച രാത്രിയും ബാലവാടി സ്റ്റോപ്പിന് സമീപം മാലിന്യം തള്ളി. നഗരസഭ കൗൺസിലർ കെ.പി ഹുസൈൻ റിയാസ് അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം സ്ഥലത്തെത്തി. രാത്രിയിലാണ് ഇവിടെ സ്ഥിരമായി മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യവും മറ്റു അവശിഷ്ടങ്ങളും ഈ ഭാഗത്ത് നിക്ഷേപിക്കുന്നതും പതിവാണ്. കടുത്ത ശിക്ഷാ നടപടികളില്ലാത്തത് കാരണമാണ് ആവർത്തിച്ച് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണമെന്നും പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.