
വണ്ടൂർ: എക്‌സൈസിന്റെ ക്രിസ്മസ് ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിനിടെ എം ഡി എം എ യുമായി യുവാവ് പിടിയിൽ. മമ്പാട് എം ഇ എസ് കോളേജിനു സമീപം താമസിക്കുന്ന പറവക്കൽ നിയാസാണ് (30) അറസ്റ്റിലായത്. 6.1 ഗ്രാം എം ഡി എം എ യും ഇയാളുടെ പക്കലിൽ നിന്ന് പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വടപുറം പാലത്തിനു സമീപത്തുനിന്നാണ് നിയാസ് പിടിയിലായത്. ബാഗ്ലൂരിൽ നിന്ന് ലഹരി മരുന്ന് എത്തിച്ച് പ്രദേശത്ത് വിൽപ്പന നടത്തുന്നതാണ് രീതി. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പരിശോധന തുടരുമെന്ന് എക്‌സൈസ അറിയിച്ചു.