
നിലമ്പൂർ:റേഷൻ കടകളിൽ പുഴുക്കല്ലരി ലഭ്യമാക്കുക,വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് ജില്ലയിൽ ഭക്ഷ്യ സമരം നടത്തി.താലൂക്ക് സപ്ലൈ ഓഫീസുകൾക്കു മുന്നിലാണ് സമരം നടത്തിയത്.ഇതിന്റെ ഭാഗമായി നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.നിലമ്പൂർ, വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി നടത്തിയത്.മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.വണ്ടൂർ മണ്ഡലം പ്രസിഡന്റ് അലി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.