
മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം 27,28,29 തീയതികളിൽ മലപ്പുറത്ത് നടക്കും. ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ. ഇല്യാസ്, വിടുതലൈച്ചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ടിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, അംബേദ്കറുടെ കുടുംബാംഗവും ദളിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ തുടങ്ങിയവർ പങ്കെടുക്കും. 27ന് രാവിലെ 10ന് മലപ്പുറം താജ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ്, പ്രവർത്തക സമിതി, ഫെഡറൽ ജനറൽ കൗൺസിൽ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. 29ന് വൈകിട്ട് മലപ്പുറം വലിയങ്ങാടിയിൽ പൊതുസമ്മേളനം ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും.