തേഞ്ഞിപ്പലം: ദക്ഷിണ മേഖല അന്തർ സർവകലാശാലാ പുരുഷ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് കിക്കോഫ്. കാലിക്കറ്റ് സർവകലാശാല ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻഷിപ്പിൽ ആറ് സംസ്ഥാനങ്ങളിൽ നിന്നായി 116 ടീമുകൾ പങ്കെടുക്കും. സർവകലാശാലയിലെ രണ്ടു സ്റ്റേഡിയങ്ങളിലും കോഴിക്കോട് ദേവഗിരി കോളേജ്, ജെ.ഡി.ടി. ആർട്സ് ആന്റ് സയൻസ് കോളേജ് മൈതനങ്ങളിലുമാണ് ഒന്നാം റൗണ്ട് നോക്കൗട്ട് മത്സരങ്ങൾ നടക്കുന്നത്
നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും തുടർന്നുള്ള സെമിഫൈനൽ ലീഗ് മത്സരങ്ങളും കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും. ജനുവരി രണ്ടിനാണ് ഫൈനൽ.ആദ്യദിനം മൂന്ന് വേദികളിലും നാല് മത്സരങ്ങൾ വീതം നടക്കും. രാവിലെ 7, 9, ഉച്ചയ്ക്ക് 1, വൈകിട്ട് 4 എന്നിങ്ങനെയാണ് സമയക്രമം.