
പൊന്നാനി: പ്രാദേശിക തലത്തിൽ തൊഴിൽ അന്വേഷകരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനായി പൊന്നാനി നഗരസഭ സംഘടിപ്പിച്ച മൂന്നാമത് തൊഴിൽസഭ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. 15 മുതൽ 22 വരെയുള്ള വാർഡുകളിലെ തൊഴിലന്വേഷകർക്കായി കുണ്ടുകടവ് ജംഗ്ഷനിലെ അക്ബർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രജീഷ് ഊപ്പാല, എം. ആബിദ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ധന്യ, ആയിഷാബി, കില പ്രതിനിധികളായ ശശിധരൻ തോട്ടത്തിൽ, ഷിഹാബ്, ഇമ്പിച്ചിക്കോയ തങ്ങൾ, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുനിൽ എന്നിവർ പ്രസംഗിച്ചു. അഞ്ചു തൊഴിൽസഭകളാണ് മൊത്തം സംഘടിപ്പിക്കുന്നത്.