a
പൗര വിചാരണ യാത്രയുടെ രണ്ടാം ദിവസം തട്ടാൻ പടിയിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. വി എസ് ജോയി ഉദ്ഘാടനം

എടപ്പാൾ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സി.രവീന്ദ്രൻ നയിക്കുന്ന പൗര വിചാരണ യാത്രയുടെ രണ്ടാം ദിവസം തട്ടാൻപടിയിൽ ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്.ജോയി ഉദ്ഘാടനം ചെയ്തു. എസ്.സുധീർ അദ്ധ്യക്ഷനായിരുന്നു. എ.എം.രോഹിത്, കെ.വി.നാരായണൻ, ചക്കൻക്കുട്ടി, എം.എ.നജീബ്, കെ.ജി.ബെന്നി, ഇ.പി.രാജീവ്, സി.ആർ.മനോഹരൻ, ഇ.പിവേലായുധൻ, കെ.ഗോപാലകൃഷ്ണൻ, കെ.വി.മോഹനൻ,​ വി.പി.കുഞ്ഞിമൊയ്തീൻ, ആനന്ദൻ കറുത്തേടത്ത്, കരീംപോത്തനൂർ, എം.ടി.അറമുഖൻ, ഹാരിസ്മൂതൂർ, കെ.രാജീവ്, കണ്ണൻ നമ്പ്യാർ, വിൻസി ചാമ പറമ്പിൽ, ജിഷാ ഷാജു, കെ.പി.സിന്ധു, ജനതാ മനോഹരൻ, കുഞ്ഞാപ്പ കാലടി, ഭാസ്‌ക്കരൻ വട്ടംകുളം, കെ.പി.അച്ചുതൻ എന്നിവർ പ്രസംഗിച്ചു. എടപ്പാൾ കാലടി പഞ്ചായത്തുകളിലെ പര്യടനത്തിനു ശേഷം യാത്രാ നരിപറമ്പിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രകാശൻ കാലടി, രാജഗോപാൽ, ബഷീർ കണ്ടനകം, ബാബു നരിപറമ്പ്, കണ്ണയിൽ ബാവ, ആഷിഫ് പൂക്കരത്തറ, കെ.ജി.ബാബു സംസാരിച്ചു.