
എടപ്പാൾ: ശുകപുരം നാദബ്രഹ്മം കലാക്ഷേത്രത്തിന്റെ അഞ്ചാം വാർഷിക ആഘോഷവും ശുകപുരം ദിലീപിന്റെ ശിക്ഷണത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ പാണ്ടിമേളം അരങ്ങേറ്റവും ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര സന്നിധിയിൽ ഡോ: പൂർണ്ണത്രയീ ജയപ്രകാശ് ശർമ്മ ഉദ്ഘാടനം ചെയ്തു.
തപസ്യ സംസ്ഥാന സമിതിയംഗം മണി എടപ്പാൾ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, നന്ദൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, മലബാർ മനോഹരൻ, മോഹനൻ ഞാണത്തിൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് തായമ്പകാർച്ചനയും പാണ്ടിമേളവും അരങ്ങേറി.
ചടങ്ങിൽ പഞ്ചവാദ്യ കലാ രംഗത്ത് 50 വർഷം കലോപാസന നടത്തിയ കടവല്ലൂർ ഗോപാലകൃഷ്ണനെ പുരസ്കാരം നൽകി ആദരിച്ചു.