
മലപ്പുറം: നീലകണ്ഠ ഗുരുപാദ ജയന്തിയോടനുബന്ധിച്ച് ചെറുകോട് ആഞ്ജനനേയ ആശ്രമത്തിന്റെ ജ്യോതിർഗമയ 2023 പരിപാടികൾ എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആശ്രമ ആചാര്യൻ അരുൺ സ്വാമി അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റും മോട്ടിവേഷൻ ട്രെയിനറുമായ അനൂപ് വൈക്കം ബോധവത്കരണ ക്ളാസെടുത്തു. ഏകാംഗ നാടകവുംഅരങ്ങേറി.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. മുബാറക്, വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ. സിതാര, ആശ്രമം പ്രസിഡന്റ് എം. ബിനു, സെക്രട്ടറി എം ഷിജിൻ, ആഞ്ജനേയം സത്സംഗവേദി സംസ്ഥാന കോ ഓഡിനേറ്റർ കെ.വി. ഷീജ തുടങ്ങിയവർ സംസാരിച്ചു.