
പെരിന്തൽമണ്ണ: 183 അക്ഷരങ്ങളുള്ള ഇംഗ്ലീഷിലെ ഏറ്റവും വലിയ മൂന്നാമത്തെ വാക്ക് വെറും ആറ് സെക്കൻഡ് കൊണ്ട് ഉച്ചരിച്ച് തിരൂർക്കാട്
സ്വദേശിനി 12 വയസുകാരി ആയിഷ ബഷീർ
ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടി. നിലവിലെ റെക്കാഡായ 8 സെക്കൻഡാണ് ആയിഷ മറികടന്നത്.
തിരൂർക്കാട് എ.എം എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആയിഷ ബഷീർ.
കൊച്ചേപറമ്പിൽ ബഷീർ-ആസ്യ ദമ്പതികളുടെ മകളാണ്. കാലിഗ്രാഫിയിൽ മികവുതെളിയിച്ച ആയിഷ ബഷീർ പഠനത്തിലും ഏറെ മുന്നിലാണ്.