
പരപ്പനങ്ങാടി: ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡന്റ് എം.എൻ. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് മുജീബ് ജുമാന അദ്ധ്യക്ഷത വഹിച്ചു. പ്രേംജിത്ത് തെയ്യാല,
അൻവർ ബാബു പരപ്പനങ്ങാടി, കരീം തെയ്യാല, സഫ്‌വാൻ ചെമ്മാട്, ഷഫീഖ് ചിറമംഗലം, സൽമാൻ ചിറമംഗലം, ട്രഷറർ മുഹമ്മദാലി ഹാജി എന്നിവർ പ്രസംഗിച്ചു.