
തിരൂർ: ലയൺസ് ക്ലബ്ബും ഫാത്തിമ മാതാ സ്‌കൂൾ എൻ.എസ്.എസ് വിഭാഗവും സംയുക്തമായി തിരൂർ അൽ മനാറ കണ്ണാശുപത്രിയുമായി
സഹകരിച്ചു തിരൂർ കിൻഷിപ്പിലെ അന്തേവാസികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി.
ഉദ്ഘാടന പരിപാടിയിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് അമ്പായത്തിൽ, ജില്ലാ കോഓർഡിനേറ്റർ കെ.പി.എ. റഹ്മാൻ, ട്രഷറർ മുസ്തഫ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ സുജി,
ടി.ആർ. മഞ്ജു, ഡോ.ഷാഹിന, വാഹിദ് എന്നിവർ പ്രസംഗിച്ചു.