
മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റായി റസാഖ് പാലേരിയെ തിരഞ്ഞെടുത്തു. നിലവിൽ ദേശീയ സെക്രട്ടറിയും എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്റുമാണ്. കോഴിക്കോട് കുറ്റ്യാടിയിലെ പാലേരി സ്വദേശിയാണ്. മലപ്പുറം താജ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയെയും ഫെഡറൽ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മലപ്പുറം വലിയങ്ങാടിയിൽ നടക്കും.