
എടപ്പാൾ: മേൽപ്പാലത്തിന് താഴെ കുറ്റിപ്പുറം റോഡിൽ ചങ്ങല ഇട്ടതോടെ ഇവിടെ വാഹനം നിറുത്തി പോകുന്നവരുടെ എണ്ണം കുറഞ്ഞു. രാത്രി പത്ത് മുതൽ രാവിലെ പത്ത് വരെയാണ് ഈ ഭാഗം ചങ്ങലയിൽ ബന്ധിപ്പിച്ചത്.
ദീർഘ ദൂരയാത്രക്കാർ വാഹനം പാർക്ക് ചെയ്ത് പോകുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളലേക്കെത്തുന്നവർക്ക് ബൈക്കുകൾ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ജനുവരി ഒന്നു മുതൽ ഈ ഭാഗം കർശന നിയന്ത്രണത്തിലാകുമെന്നും പറയുന്നു. പണമടച്ച് പാർക്ക് ചെയ്യാവുന്ന സംവിധാനത്തിലേക്ക് മാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നങ്കിലും നടപടികളായിട്ടില്ല.