
കോട്ടക്കൽ: മേൽമുറി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസിന് നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് വില്ലേജ് ഓഫീസിന് വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചത്. കളക്ടർ വി.ആർ പ്രേംകുമാർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ഒ.കെ. സുബൈർ, വാർഡ് മെമ്പർ എൻ. സജിത, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എൻ.എം മെഹറലി, തഹസിൽദാർ പി. ഉണ്ണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.