
തിരുരങ്ങാടി: കൊടിഞ്ഞിയിലും പരിസര പ്രദേശങ്ങളും തെരുവ് നായകൾ കോഴികളെ കടിച്ചു തിന്നുന്നത് പതിവ്. ഇന്നലെയും ഉച്ചക്ക് കൊടിഞ്ഞിയിൽ നിന്നും ചെമ്മാട് വെഞ്ചാലി ഭാഗത്തേക്ക് കോഴിയെ നായ വലിച്ച് കൊണ്ടുപോയിരുന്നു. പഞ്ചായത്തിൽ നിന്നും മറ്റുമായി വീട്ടുകാർക്ക് വളർത്താനായി നൽകുന്ന കോഴികളെയാണ് കടിച്ചു കൊണ്ടുപോകുന്നത്. ഇത്തരത്തിൽ നിരവധി വലിയ കോഴികളെയും കുഞ്ഞുങ്ങളെയും നായക്കൾ കൊന്നതായി ആക്ഷേപമുണ്ട്.