cmp

തിരൂരങ്ങാടി: കണ്ണൂർ മൊറാഴയിലെ വൈദീകം ആയൂർവേദിക് റിസോർട്ടിന്റെ മറവിൽ ഉയർന്ന അഴിമതി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആവശ്യപ്പെട്ടു. കണ്ണൂരിൽ വൈദീകം ആയൂർവേദിക് റിസോർട്ടിന്റെ മറവിലെ അഴിമതി വിജിലൻസ് അന്യേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പി തിരൂരങ്ങാടി ഏരിയാ കമ്മിറ്റി തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഏരിയാ സെക്രട്ടറി എം.ബി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാസു കാരയിൽ, അഷറഫ് തച്ചറപ്പടിക്കൽ, പി. അബ്ദുൾ ഗഫൂർ, രവീന്ദ്രൻ പുനത്തിൽ, പി.ടി ഹംസ, അലി മുതു വാട്ടിൽ, വലിയാട്ട് ബഷീർ, വാൽ പറമ്പൻ അഹമ്മദ് കോയ തുടങ്ങിയവർ പ്രസംഗിച്ചു.