
വണ്ടൂർ: ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പിന്റെ പ്രഥമ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് എൻ.എ. മുബാറക് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.കെ. സാജിത അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെവിജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. ശിവശങ്കരൻ, ഇ. സുനിൽ കുമാർ, ഷമീന കാഞ്ഞിരാല, മെമ്പർമാരായ കെ.സി. കുഞ്ഞിമുഹമ്മദ്, കെ. രവീന്ദ്രൻ, ജെസി ഇട്ടി, ടി. സുലൈഖ, ബി.ഡി. ഒ വി. ജയരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.