cpy-sabari
ശുദ്ധിസേവ യാത്ര ഫ്ലാഗ് ഓഫ് രാജേഷ് അടയ്ക്കാപുത്തൂർ നിർവഹിക്കുന്നു.

ചെർപ്പുളശ്ശേരി: ശബരി ഗ്രൂപ്പ് ചെയർമാൻ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ 61 അംഗ സ്വാമിമാർ അയ്യപ്പൻകാവിൽ നിന്ന് പ്ലാസ്റ്റിക്ക് മുക്ത ഇരുമുടിക്കെട്ടുമായി 'ശുദ്ധിസേവ ' യാത്ര നടത്തി. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യമുക്ത ശബരിമല എന്ന സന്ദേശം പൊതുസമൂഹത്തിലും ഭക്തരിലും എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

സംഘം ശബരിമല ദർശന ശേഷം മൂന്നുമണിക്കൂർ പരിസരം വൃത്തിയാക്കുകയും സ്വാമിമാർക്ക് ബോധവൽക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകനും പുണ്യം പൂങ്കാവനം ജില്ലാ പ്രതിനിധിയുമായ രാജേഷ് അടയ്ക്കാപുത്തൂർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.