 
നെല്ലിയാമ്പതി: സീതാർകുണ്ട് ഭാഗത്തേക്കുള്ള കൈകാട്ടി മുതൽ പുലിയമ്പാറ, ഊത്തുക്കുഴി റോഡിന് താത്കാലിക ശാപമോക്ഷമാകുന്നു. പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ നാല് കിലോമീറ്റർ ദൂരം ഉപരിതലം പുതുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കുഴികൾ അടയ്ക്കുന്ന പണികളാണ് ആരംഭിച്ചത്.
റോഡ് താൽക്കാലികമായി അടച്ചാണ് കുഴി അടയ്ക്കലും ഉപരിതരം പുതുക്കലും നടത്തുന്നത്. റിസോർട്ടിലേക്കുള്ള വാഹനങ്ങളും പുലയൻപാറ ഭാഗത്തുള്ള പ്രാദേശിക വാഹനങ്ങളായ ഓട്ടോ, കാർ, ജീപ്പ് എന്നിവയും കടത്തിവിടുന്നുണ്ട്. നെല്ലിയാമ്പതി മേഖലയിൽ പെയ്യുന്ന മഴ റോഡ് പണിയെ സാരമായി ബാധിക്കുന്നുണ്ട്.