
ചിറ്റൂർ: നഗരസഭ ബസ് സ്റ്റാൻഡ് പരിസരം ലഹരി വസ്തുക്കളുടെ വില്പന കേന്ദ്രമായതായി വ്യാപക പരാതി. സന്ധ്യമയങ്ങിയാൽ പ്രദേശത്ത് ലഹരി വില്പന തകൃതിയാണ്. ഇവിടെ സ്റ്റാൻഡിനകത്തേക്ക് ബസുകൾ കയറാറില്ല. ഇത് ലഹരി വില്പനക്കാർക്ക് സൗകര്യമാകുന്നുണ്ട്.
വർദ്ധിച്ചുവരുന്ന ലഹരിവില്പന ഉൾപ്പെടെയുള്ള വിഷയങ്ങൾ കഴിഞ്ഞ നഗരസഭ യോഗത്തിലും ചർച്ചാ വിഷയമായെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല.
സർക്കാറിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുമായി പൊലീസും എക്‌സൈസും സജീവമായി രംഗത്തുണ്ടെങ്കിലും പ്രദേശത്ത് ലഹരി ഉപയോഗവും കേസുകളും വർദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു.