block
മൂലൂർക്കര എ.എം.എൽ.പി.എസിലെ ശൗചാലയ ബ്ലോക്ക് കെട്ടിടോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു.

ഓങ്ങല്ലൂർ: പഞ്ചായത്തിലെ തിരഞ്ഞെടുത്ത എയ്‌ഡഡ് സ്‌കൂളുകളിലെ ശൗചാലയ ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ നിർവഹിച്ചു. മൂലൂർകര, കള്ളാടിപറ്റ എ.എം.എൽ.പി സ്‌കൂളുകളിലാണ് ശൗചാലയ ബ്ലോക്ക് നിർമ്മിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 13.55 ലക്ഷം വീതം ചെലവഴിച്ച് മൂലൂർകര സ്‌കൂളിൽ 426 സ്‌ക്വയർ ഫീറ്റിലും കള്ളാടിപറ്റ സ്‌കൂളിൽ 410 സ്‌ക്വയർ ഫീറ്റിലുമാണ് നിർമ്മാണം.

പഞ്ചായത്തിലെ മരുതൂർ, കൊണ്ടൂർക്കര എൽ.പി സ്‌കൂളുകളിൽ നിർമ്മാണം പുരോഗമിക്കുകയാണ്. പരിപാടിയിൽ വൈസ് പ്രസിഡന്റ് ടി.രജീഷ് അദ്ധ്യക്ഷനായി.