
ചിറ്റൂർ: ബ്ലോക്കുതല കേരളോത്സവത്തിൽ എലപ്പുള്ളി പഞ്ചായത്ത് 172 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 131 പോയിന്റുമായി നല്ലേപ്പിള്ളി രണ്ടാംസ്ഥാനം നേടി. വിജയികൾ ചിറ്റൂരിൽ നടക്കുന്ന ജില്ലാതല കേരളോത്സവത്തിൽ പങ്കെടുക്കും.
സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.സുജാത അദ്ധ്യക്ഷയായി. എൻ.കെ.മണികുമാർ, എസ്.അനീഷ, എം.സതീഷ്, റിഷ പ്രേംകുമാർ, രേവതി ബാബു പങ്കെടുത്തു.