cutouter
ക്രിസ്റ്റ്യാനോയുടെ പടുകൂറ്റൻ കട്ടൗട്ട് നിലംപൊത്തിയപ്പോൾ

കൊല്ലങ്കോട്: കുരുവിക്കുട്ട് മരത്തിന് സമീപം ഫിൻമാർട്ട് ഗ്രൂപ്പ് ഒഫ് കമ്പനീസിൽ സ്ഥാപിച്ച ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 120 അടി ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ട് തകർന്നു. ഇന്നലെ പകൽ 11.45ന് വീശിയടിച്ച ശക്തമായ കാറ്റിലാണ് കട്ടൗട്ട് നിലംപൊത്തിയത്. സമീപത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി.

നവംബർ 26നാണ് ക്രിസ്റ്റ്യാനോയുടെ ലോകത്തിലെ ഏറ്റവും വലിയ കട്ടൗട്ട് കൊല്ലങ്കോട് ഉയർത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കട്ടൗട്ടിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാൻ ആരാധകരുടെ വലിയ തിരക്കായിരുന്നു. കട്ടൗട്ട് വീണ്ടും സ്ഥാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.