s

ഒറ്റപ്പാലം: ജില്ല കലോത്സവത്തിൽ നിറസാന്നിദ്ധ്യമായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്. രാവിലെ മത്സരങ്ങൾ തുടങ്ങുംമുമ്പേ കർമ്മനിരതരാകുന്ന ഇവർ രാത്രി ഏറെ വൈകിയും സജീവമാണ്. നിസ്വാർത്ഥ സേവനം കാഴ്ചവെച്ച കുട്ടിപ്പൊലീസിനെ അധികൃതരും മേളയിൽ പങ്കെടുക്കാനെത്തിയവരും ഒരുപോലെ പ്രശംസിച്ചു.

ഒറ്റപ്പാലം, കടമ്പൂർ ജി.എച്ച്.എസ്.എസുകളിലെ 176 കേഡറ്റുകളാണ് കർമ്മ നിരതരായത്. കേഡറ്റുകൾക്ക് നിർദേശങ്ങളും സഹായങ്ങളുമായി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സിന്ധു, ഹസീന, ലക്ഷ്മീദേവി, ബിന്ദു എന്നിവരും രംഗത്തുണ്ടായിരുന്നു. ആരോഗ്യ വിഭാഗം, പൊലീസ്, ദുരന്തനിവാരണ ടീം, ഫയർ ആൻഡ് റസ്ക്യൂ, ഫോറസ്റ്റ്, സ്റ്റേജ് വളണ്ടിയർ, ജഡ്ജസ് എസ്കോട്ട് എന്നീ മേഖലകളിലാണ് സേവനം ലഭ്യമാക്കിയത്.

എസ്.പി.സിയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം തടയുന്നതിന് ഷാഡോ ടീമും പ്രവർത്തിച്ചു.