
ഒറ്റപ്പാലം: മറ്റു മത്സരങ്ങളിലേതു പോലെ തന്നെ ദേശഭക്തി ഗാനത്തിൽ ഇരട്ട നേട്ടവുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ഗുരുകുലം തിളങ്ങിയത്.
മത്സരാർത്ഥികൾ മാത്രമല്ല അദ്ധ്യാപരുടെ കൈയൊപ്പും ഈ രണ്ട് ദേശഭക്തി ഗാനങ്ങളിൽ ചാർത്തിയിട്ടുണ്ട്. സ്കൂളിലെ സംസ്കൃതാദ്ധ്യാപകൻ ഹരിപ്രസാദ് പല്ലാവൂരാണ് ഇരുഗാനത്തിനും വരികളെഴുതിയത്. സംഗീത അദ്ധ്യാപിക അമൃത ഈണം നൽകി.