
കോങ്ങാട്: കഥകളി നടൻ കലാമണ്ഡലം വാസു പിഷാരടി (80) നിര്യാതനായി. പച്ച, കത്തി വേഷങ്ങളിൽ ഒരുപോലെ തിളങ്ങിയ അതുല്യ നടനാണ്. ബുധനാഴ്ച രാത്രി 10.30ന് കോങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര- സംസ്ഥാന സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവാണ്. കലാമണ്ഡലം അവാർഡ്, കേന്ദ്ര ഫെല്ലോഷിപ്പ്, കലാമണ്ഡലം ഫെല്ലോഷിപ്പ് എന്നിവക്കും അർഹനായി. ഭാര്യ: സുഭദ്ര. മക്കൾ: ശ്രീകല, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഡോ.രഘു, സരയു. സംസ്കാരം ഇന്നലെ വൈകിട്ട് മുണ്ടൂർ വഴുക്കപ്പാറ ശ്മശാനത്തിൽ നടന്നു.