
ഒറ്റപ്പാലം: നാലുദിനം നിളയോരത്തെ ധന്യമാക്കിയ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. രണ്ടുവർഷത്തെ കൊവിഡ് കാലം തീർത്ത ഇടവേളയ്ക്ക് ശേഷം അരങ്ങേറിയ കലാമാമാങ്കത്തെ ഇരുകൈയും നീട്ടിയാണ് നാട് വരവേറ്റത്. മത്സരങ്ങളിലും ജനപങ്കാളിത്തത്താലും സമൃദ്ധമായ വിരുന്നാണ് ഒറ്റപ്പാലത്തിന് കലാമേള സമ്മാനിച്ചത്.
കലോത്സവത്തിന്റെ സമാപന സമ്മേളനം സി.മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയായി. നഗരസഭാദ്ധ്യക്ഷ കെ.ജാനകീദേവി വിജയികളെ പ്രഖ്യാപിച്ചു. കോട്ടക്കൽ നന്ദകുമാരൻ നായർ മുഖ്യാതിഥിയായി. മേളയുടെ ഭക്ഷണം തയ്യാറാക്കിയ കൂടല്ലൂർ ദാസനെ യോഗത്തിൽ ആദരിച്ചു.
നഗരസഭ ഉപാദ്ധ്യക്ഷൻ കെ.രാജേഷ്, വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷ പി.മായ, കൗൺസിലർമാരായ പി.കല്യാണി, ഫൗസിയ ഹനീഫ, വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ് കുമാർ, മേളകളുടെ നോഡൽ ഓഫീസർ പി.തങ്കപ്പൻ, ഡോ.പി.ശശിധരൻ, കെ.വി.രാജു, സത്യപാൽ, ടി.ജയപ്രകാശ്, ടി.കെ.ജയകുമാർ, സിസ്റ്റർ ജെയ്സി, സിസ്റ്റർ സുധീര, സിസ്റ്റർ ചൈതന്യ, രാധിക ബാലചന്ദ്രൻ, ആർ.രാജേഷ്, ആൻസി മോൾ, എം.ആർ.മഹേഷ് കുമാർ, ഹമീദ് കൊമ്പത്ത്, എം.ടി.സൈനുൽ ആബിദീൻ, പി.കെ.മാത്യു, എ.ജെ.ശ്രീനി, കെ.മുഹമ്മദ് സൽമാൻ, ശ്രീജേഷ്, പി.എം.നാരായണൻ, എസ്.അനന്തൻ, സിദ്ദീഖ് പാറോക്കോട്, എം.എൻ.വിനോദ്, ടി.നാസർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
അറബി സാഹിത്യോത്സവത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ 158 പോയിന്റ് നേടി തൃത്താല ഉപജില്ല ഒന്നാംസ്ഥാനം നേടി. 156 പോയിന്റോടെ ചെർപ്പുളശ്ശേരി, ഷൊർണൂർ, മണ്ണാർക്കാട് എന്നീ ഉപജില്ലകൾ രണ്ടാംസ്ഥാനവും 154 പോയിന്റുമായി ഒറ്റപ്പാലം മൂന്നാംസ്ഥാനവും നേടി. ജേതാക്കൾക്കുള്ള ട്രോഫി മുഹമ്മദ് മുഹ്സിൻ എംഎൽഎ വിതരണം ചെയ്തു.