show

ചെർപ്പുളശ്ശേരി: ജലം അമൂല്യമാണെന്നും ജലസംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് കുട്ടികളെ ബോദ്ധ്യപ്പെടുത്തിയും ചളവറയിൽ കിറ്റിഷോ നടത്തി. വിനോദ് നരനാട്ടാണ് കിറ്റി ഷോയുമായി ചളവറ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെത്തിയത്.
ജൽജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലെപ്പ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. കിറ്റി ഷോയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കുഞ്ഞുണ്ണിനായർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് പി.മമ്മികുട്ടി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഗീത, പി.കെ.അനിൽകുമാർ, സുനന്ദ, അമൃത.വി, പ്രവീൺ.വി, ജോസ് പോൾ എന്നിവർ പങ്കെടുത്തു.