sndp
എസ്.എൻ.ഡി.പി യോഗം ചൂർക്കുന്ന് ശാഖയിൽ നടന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ ഡോ.അനഘ ക്ലാസെടുക്കുന്നു.

ആലത്തൂർ: എസ്.എൻ.ഡി.പി യോഗം ചൂർക്കുന്ന് ശാഖയിൽ വടക്കഞ്ചേരി മെഡികെയർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ആരോഗ്യ പരിരക്ഷാ പദ്ധതിയും ജനജാഗ്രതാ സദസും യൂണിയൻ പഞ്ചായത്ത് സമിതി അംഗം സി.എ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.ആർ.ജോഷ് മുഖ്യസന്ദേശം നൽകി. ഡോ.അനഘ ക്ലാസെടുത്തു. ശാഖ പ്രസിഡന്റ് സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.കെ.രാമകൃഷ്ണൻ, സെക്രട്ടറി സി.എം.പ്രണവ്, സി.വി.നിർമ്മൽ, സി.പി.സുന്ദരൻ, സി.കെ.കർപ്പുണ്ണി സംസാരിച്ചു.