award
ജീവകാരുണ്യ പ്രവർത്തകൻ അഡ്വ.ഷമീർ കുന്നമംഗലത്തിനെ കുണ്ട്ലക്കാട് സൗപർണിക ചാരിറ്റി കൂട്ടായ്മ അംഗങ്ങൾ അനുമോദിക്കുന്നു.

കോട്ടോപ്പാടം: അമ്പാഴക്കോട് നാസർ ചികിത്സ സഹായത്തിന് 57 ലക്ഷം സ്വരൂപിക്കാൻ മുന്നിൽ നിന്ന ജീവകാരുണ്യ പ്രവർത്തകൻ അഡ്വ.ഷമീർ കുന്നമംഗലത്തിനെ കുണ്ട്ലക്കാട് സൗപർണിക ചാരിറ്റി കൂട്ടായ്മ ഉപഹാരം നൽകി അനുമോദിച്ചു. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദാലി പറമ്പത്ത്, ജനറൽ സെക്രട്ടറി, പി.എം.മുസ്തഫ, മൊയ്തുട്ടി തോട്ടാശ്ശേരി, പറശ്ശേരി ഹസ്സൻ, മാമ്പറ്റ അസീസ്, പടുവിൽ മാനു, സജി ജനത, സിദ്ദിഖ് പാറോക്കോട്ടിൽ, ജംഷാദ്, സമ്പത്ത്‌, സൈനുദീൻ, വെള്ളുവൻപ്പുഴ കൂട്ടായ്മ അംഗങ്ങളായ ചള്ളപ്പുറത്ത് ഹംസ, രാജു, ശിഹാബ് പേരുണ്ട, സി.കൃഷ്ണൻകുട്ടി, അൻഷാദ് സംസാരിച്ചു.