pocso

പാലക്കാട്: പോക്‌സോ കേസിൽ പ്രോസിക്യൂട്ടർ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ ലീഗൽ കൗൺസിലറെ മാറ്റി നിറുത്താൻ വനിതാശിശു വികസന ഡയറക്ടറുടെ ഉത്തരവ്. മറ്റൊരു നിർദേശമുണ്ടാകും വരെ കൗൺസിലർ വനിതാശിശു കേന്ദ്രത്തിലെ കുട്ടികളുടെ കേസിൽ ഇടപെടരുതെന്ന് ഉത്തരവിൽ പറയുന്നു.

2018ൽ മങ്കരയിൽ രജിസ്ട്രർ ചെയ്ത പോക്‌സോ കേസ് അട്ടിമറിക്കാൻ പ്രോസിക്യൂട്ടർ ശ്രമിച്ചെന്നാണ് കൗൺസിലർ ജില്ലാ ജഡ്ജിക്ക് പരാതി നൽകിയത്. കൗൺസിലറുടെ ഇടപെടൽ കേസിൽ നിയമാനുസൃതവും ഗുണകരവുമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതാശിശു വികസന ഡയറക്ടറുടെ നടപടി.