safa

അലനല്ലൂർ: സഫാ ജ്വല്ലറി ഗ്രൂപ്പിന്റെ നവീകരിച്ച വലിയ ഷോറൂം കൂടുതൽ കളക്ഷനുകളോടെ അലനല്ലൂരിന് സമർപ്പിച്ചു. വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ടി.എം.എ.സലാം ഷോറൂം ഉദ്ഘാടനം ചെയ്തു. ഡയമണ്ട് ലോഞ്ചിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പിയും വെഡിംഗ് ലോഞ്ചിന്റെ ഉദ്ഘാടനം കേരള നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബിയും കിഡ്സ് സെക്ഷൻ കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശിയും ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത് ലത, ബഷീർ തെക്കൻ, സലീം, ബാബു മൈക്രോടെക്, എസ്.കെ.ശശി, സുദർശനൻ, ആലായൻ റഷീദ് സംസാരിച്ചു. അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലെ മുൻ പ്രസിഡന്റുമാരെ സഫാ ഗ്രൂപ്പിന്റെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. സഫാ ഗ്രൂപ്പ് ഡി.ജി.എം കെ.ടി.അബ്ദുൽ മജീദ് സ്വാഗതവും പബ്ലിക് റിലേഷൻസ് മാനേജർ പി.മുഹമ്മദ് ഹസൻ നന്ദിയും പറഞ്ഞു.