
ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി.യുടെ ലാഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കമ്പ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.പി നിർവഹിച്ചു.
കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രജിത, കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈന്റ് സംസ്ഥാന പ്രസിഡന്റ് ഡോ.ഹബീബ്, സുബ്രഹ്മണ്യൻ, പി.എ.തങ്ങൾ, കെ.എം.ഹനീഫ, കെ.കെ.ഷൗക്കത്തലി, സമീറ സലിം, എം.മോഹനൻ, ഷീബ പാട്ടതൊടി, കെ.സത്യശീലൻ, വി.എൻ.ചന്ദ്രമോഹനൻ, കെ.എസ്.ഹരികുമാർ, പി.കെ.രമേഷ് സംസാരിച്ചു.