anish-babu-death-ottapalm

ഒറ്റപ്പാലം: അമ്പലപ്പാറ തിരുണ്ടിയിൽ കോടങ്ങാട്ടിൽ അബൂബക്കറിന്റെ മകൻ അനീഷ് ബാബു (39) ക്വാറിയിൽ മുങ്ങി മരിച്ചു. സംഭവമറിഞ്ഞ ഹൃദ്‌രോഗിയായ ഉമ്മ ആമിനക്കുട്ടി (59) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെ വീടിന് സമീപം മത്സ്യം വളർത്തുന്ന പഴയ ക്വാറിയിലാണ് അപകടം നടന്നത്. അനീഷ് ബാബുവിന്റെ ജ്യേഷ്ഠനും വർഷങ്ങൾക്കുമുമ്പ് ഇതേ സ്ഥലത്ത് മുങ്ങി മരിച്ചിരുന്നു. കുഴഞ്ഞുവീണ ആമിനയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.