temple
പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രത്തിലെ സപ്താഹത്തോട് അനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കൽ ചടങ്ങ്.

പാലക്കാട്: പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പ ഭജന മന്ദിരത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ഭക്തർ പച്ചക്കറികളും മറ്റു ധാന്യവർഗങ്ങളുമായി ക്ഷേത്രം വലംവച്ച് അയ്യപ്പ ഭജന മന്ദിരത്തിൽ എത്തി കലവറ നിറക്കൽ ചടങ്ങ് നടത്തി. വൈകിട്ട് ആറിന് ആചാര്യ വന്ദനം നടന്നു. പുല്ലൂർമണ്ണ മണിവർണ്ണൻ നമ്പൂതിരിയാണ് ആചാര്യൻ. കോഴിക്കോട് കുറുവക്കാട് ഇല്ലം ശംഭു നമ്പൂതിരി പങ്കെടുക്കും. ക്ഷേത്രത്തിൽ 24ന് പ്രസാദ ഊട്ട്, അയ്യപ്പൻ വിളക്ക് ഉത്സവം എന്നിവ നടക്കും.