cleaning
ചിറ്റൂർ അഗ്നിരക്ഷാ നിലയം ജീവനക്കാരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന് താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിക്കുന്നു.

ചിറ്റൂർ: സിവിൽ ഡിഫൻസ് വാരാചരണത്തിന്റെ ഭാഗമായി അഗ്നിരക്ഷാ നിലയം ജീവനക്കാരും വളണ്ടിയർമാരും സംയുക്തമായി താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയ്സൺ ഹിലാരിയോസ് നേതൃത്വം നൽകി. സിവിൽ ഡിഫൻസ് ജില്ലാ കോർഡിനേറ്റർമാരായ വി.കണ്ണദാസ്, പി.എസ്.സന്തോഷ് കുമാർ, സിവിൽ ഡിഫൻസ് കോഡിനേറ്റർ എം.ശ്രീജൻ, ഹോംഗാർഡ് എം.ബിജു, പോസ്റ്റ് വാർഡൻന്മാരായ സനു എം.സനോജ്, ശ്രീജിത്ത്, രാജീവ് ഉൾപ്പെടെ 50ഓളം വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.