football
സംസ്ഥാന ഫുട്‌ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭദ്ര സുരേഷ് ഫസ്റ്റ് കിക്ക് അടിച്ചു മത്സരം ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ അക്ഷരശ്രീ എ.എൽ.പി.എസ് വിദ്യാർത്ഥികളുടെ ലോകകപ്പ് ആവേശം കരിമ്പുഴ ടർഫിലും. നാല് ടീമുകളായി കളർ ജഴ്സികളണിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും കളത്തിലിറങ്ങി. പരിശീലകരായ അഭിമന്യു, അഖിൽ എന്നിവർ ആവേശത്തിന് ഒപ്പം ചേർന്നു. സംസ്ഥാന ഫുട്‌ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭദ്ര സുരേഷ് മത്സരം ഉദ്ഘാടനം ചെയ്തു. മികച്ച കളിക്കാർക്കും ടീമിനുമായി കപ്പും ട്രോഫികളും ഒരുക്കി. ബ്ലോക്കംഗം വി.കെ.രാധിക, പ്രധാനാദ്ധ്യാപകൻ പി.വി.ശശിധരൻ, പി.ബിജി, കെ.പ്രവിത, എ.രോഹിണി, ധന്യ, രജനി, മണ്ണമ്പറ്റ ടി.ടി.ഐയിലെ കുട്ടികൾ എന്നിവർ നേതൃത്വം നൽകി.