temple
ഊട്ടറ അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് നടന്ന കാൽനാട്ടൽ ചടങ്ങ്.

കൊല്ലങ്കോട്: മണ്ഡലകാലത്ത് ഊട്ടറ അയ്യപ്പ ക്ഷേത്രത്തിൽ നടത്താറുള്ള അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ 51-ാം വാർഷികം 28 മുതൽ 31 വരെ ആഘോഷിക്കും. വിളക്ക് മഹോത്സവത്തിന് ആരംഭം കുറച്ച് ക്ഷേത്രസന്നിധിയിൽ ശാന്തി വാസുവിന്റെ കാർമ്മികത്വത്തിൽ

കാൽനാട്ടൽ ചടങ്ങ് നടന്നു. ചടങ്ങ് നടക്കുന്ന സമയം ഗരുഡൻ ക്ഷേത്രസന്നിധിയുടെ മുകളിൽ വട്ടമിട്ട് പറന്നത് ഭക്തർക്ക് കൗതുകമായി. ഉത്സവ കമ്മിറ്റി പ്രസിഡന്റ് എ.വിനയൻ, സെക്രട്ടറി കെ.മാധവൻ, കോഓർഡിനേറ്റർ സതീഷ് ബാബു, ഖജാൻജി ഗോപി,​ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുമാരൻ, സെക്രട്ടറി ഗോപീദാസ്, ജയകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.