ljd

പാലക്കാട്: രാജ്യത്ത് പിന്നാക്ക രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്നതിൽ മുഖ്യപങ്കുവഹിച്ചത് സോഷ്യലിസ്റ്റുകളാണെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എ. ഭാസ്‌കരൻ പറഞ്ഞു. എൽ.ജെ.ഡി എസ്.സി-എസ്.ടി സെന്റർ ജില്ലാ കൺവെൻഷൻ ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.നാരായണൻ അദ്ധ്യക്ഷനായി. എസ്.സി, എസ്.ടി സെന്റർ സംസ്ഥാന പ്രസിഡന്റ് ഇ.കെ.സജിത്ത്കുമാർ മുഖ്യപ്രഭാഷണം നടത്തി. ആർ.ശിവദാസൻ, പി.ശെൽവൻ, വി.ഗോപിനാഥ്, കെ.രാമചന്ദ്രൻ, എ.പി.ഹംസ, കെ.കുഞ്ചു, ഡി.അയ്യപ്പൻ എന്നിവർ സംസാരിച്ചു. എൽ.ജെ.ഡി എസ്.സി-എസ്.ടി സെന്റർ ജില്ലാപ്രസിഡന്റായി പി.ശെൽവനെ തിരഞ്ഞെടുത്തു.