bda

പാലക്കാട്: ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസയേഷൻ(ബി.ഡി.എ) ജില്ലാ സമ്മേളനം യാക്കര ഡി.9 ഹോട്ടലിൽ വച്ച് വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപി നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് യൂണവേഴ്സൽ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അൻവർ ഖാൻ ഉദ്ഘാടനം ചെയ്തു. ബാറ്ററിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കി. ലിഥിയം അയൺ ബാറ്ററിയെ കുറിച്ച് ബോധവത്കരണം നൽകുകയും 'കുടുംബവും ബിസിനസും' എന്ന വിഷയത്തെക്കുറിച്ച് റോട്ടറി ക്ലബ് ഡയറക്ടർ ഡോ.ബാലസുബ്രഹ്മണ്യൻ മോട്ടിവേഷൻ ക്ലാസെടുക്കുകയും ചെയ്തു. ബാറ്ററി ബിസിനസ് ചെയ്യുന്ന മുതിർന്ന ബാറ്ററി വ്യാപാരികളെ സമ്മേളനത്തിൽ ആദരിച്ചു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വാരണാധികാരിയായി സംസ്ഥാന ജോയിൻ സെക്രട്ടറി സുരേഷ് ചെറോട്ടിൽ നിയന്ത്രിച്ചു. സുഭാഷ്, അഷറഫ്, പ്രസാദ് എന്നിവർ സംസാരിച്ചു.
2023 - 24 വർഷത്തെ ഭാരവാഹികളായി ഗോപി നായർ ( പ്രസിഡന്റ് ), ഷമീർ വി.കെ.എച്ച് (ജനറൽ സെക്രട്ടറി), രാജേഷ് യൂണവേഴ്സൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.